ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നം: കു​ട്ടി​ക​ള്‍​ക്ക് ഗു​ളി​ക ന​ല്‍​കി
Wednesday, February 26, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ വി​ര​വി​മു​ക്തദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഒ​ന്നു മു​ത​ല്‍ 19 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​ല്‍​ബ​ന്‍​ഡ​സോ​ള്‍ ഗു​ളി​ക വി​ത​ര​ണം ചെ​യ്തു. അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ത​ര​ണം.
ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഒ​ള​വ​ണ്ണ ക​മ്പി​ളി​പ്പ​റ​മ്പ് എ​എം​യു​പി സ്‌​കൂ​ളി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ നി​ര്‍​വ്വ​ഹി​ച്ചു.
ഒ​രു വ​യ​സി​നും ര​ണ്ട് വ​യ​സി​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ​കു​തി ഗു​ളി​ക​യും ര​ണ്ട് വ​യ​സ് മു​ത​ല്‍ 19 വ​യ​സ് വ​രെ​യു​ള​ള കു​ട്ടി​ക​ള്‍​ക്ക് ഒ​രു ഗു​ളി​ക​യു​മാ​ണ് ന​ല്‍​കി​യ​ത്. സ്‌​കൂ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും പോ​കാ​ത്ത ഒ​ന്നി​നും പ​ത്തൊ​ന്‍​പ​തി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ നി​ന്നും ഗു​ളി​ക ന​ല്‍​കി.
എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലും പ്ലേ ​സ്‌​കൂ​ളു​ക​ളി​ലും സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും വി​ര​ക്കെ​തി​രെ​യു​ള​ള ഗു​ളി​ക ന​ല്‍​കി.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വി​ര​വി​മു​ക്ത ദി​നം സം​ഘ​ടി​പ്പി​ച്ച​ത്.
ഗു​ളി​ക ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ള്‍ മാ​ര്‍​ച്ച് മൂ​ന്നി​ന് ഗു​ളി​ക ക​ഴി​ക്ക​ണം. കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റം​ല പു​ത്ത​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​പി. സു​മ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ടി. മോ​ഹ​ന്‍ ദാ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡോ.​എ​ന്‍. രാ​ജേ​ന്ദ്ര​ന്‍ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. വി​നീ​ഷ്, ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എം. സൗ​ദ, അ​ബ്ദു​ല്‍ അ​സീ​സ്, ഒ​ള​വ​ണ്ണ സി​എ​ച്ച്സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സ​ജീ​ത ബീ​ഗം, പി.​പി. അ​ബ്ദു റ​ഹി​മാ​ന്‍, അ​ബ്ദു​ല്‍ ല​ത്തീ​ഫ്, പ്ര​മി​ഷ, എം ​പി മ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.