സ്പോ​ര്‍​ട്സ് കേ​ര​ള മാ​രത്ത​ണ്‍ മാ​ര്‍​ച്ച്
Wednesday, February 26, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ മാ​ര്‍​ച്ച് എ​ട്ടി​ന് സ്പോ​ര്‍​ട്സ് കേ​ര​ള മാ​ര​ത്തണ്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു.എ​ല്ലാ​വ​ര്‍​ക്കും ആ​രോ​ഗ്യം, എ​ല്ലാ​വ​ര്‍​ക്കും സ്പോ​ര്‍​ട്സ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന​കാ​ര്യ​വ​കു​പ്പ് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മാ​ര​ത്തണ്‍ സം​ഘാ​ട​ക​രാ​യ റ​ണ്‍ ബ​ഡീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, ഏ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​യാ​ണ് മാ​ര​ത്തണ്‍ ന​ട​ക്കു​ക. ജി​ല്ല​യി​ല്‍ ബീ​ച്ചി​ലെ ഗു​ജ​റാ​ത്തി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് പു​തി​യാ​പ്പ ഹാ​ര്‍​ബ​ര്‍ ചു​റ്റി ഗു​ജ​റാ​ത്തി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് മാ​ര​ത്തണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് കി​മീ, അ​ഞ്ച് കി​മീ, 10 കി​മീ, 21 കി​മീ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മാ​ര​ത്തോ​ണ്‍ ന​ട​ത്തു​ന്ന​ത്. 3 കി​മീ ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും അ​ഞ്ചും സ്ഥാ​ന​ക്കാ​ര്‍​ക്ക് പ്രൈ​സ് മ​ണി ന​ല്‍​കും.
മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ടീ. ​ഷ​ര്‍​ട്ട്, ഇ-​സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സാ​യി 3 കി​മീ, 5കി​മീ, 10 കി​മീ, 21 കി​മീ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം 250, 300, 400, 600 രൂ​പ വീ​തം ഈ​ടാ​ക്കും. 'റ​ണ്‍ ഫോ​ര്‍ യൂ​ണി​റ്റി' എ​ന്ന​താ​ണ് മാ​ര​ത്തോ​ണി​ന്‍റെ മു​ദ്രാ​വാ​ക്യം. keralamarathon.com എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ബീ​ച്ചി​ല്‍ ര​ജി​സ്ട്രേ​ഷ​നാ​യി പ്ര​ത്യേ​കം കൗ​ണ്ട​ര്‍ സ​ജ്ജ​മാ​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8848962556, 9595202219 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. ക​ള​ക്‌ടറേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ല്‍, സെ​ക്ര​ട്ട​റി എ​സ്. സു​ലൈ​മാ​ന്‍, റ​ണ്‍ ബ​ഡീ​സ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.