പി. ​ശ​ങ്ക​ര​ന് പേ​രാ​മ്പ്ര​യു​ടെ കണ്ണീർ പ്രണാമം
Thursday, February 27, 2020 12:50 AM IST
പേ​രാ​മ്പ്ര: അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ അ​ഡ്വ. പി. ​ശ​ങ്ക​ര​ന് ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ന ത​ട്ട​ക​മാ​യ പേ​രാ​മ്പ്ര​യു​ടെ യാ​ത്രാ​മൊ​ഴി. വൈ​കി​ട്ടോ​ടെ വി​ലാ​പ യാ​ത്ര​യാ​യി മൃ​ത​ദേ​ഹം പേ​രാ​മ്പ്ര​യി​ലെ​ത്തി​ച്ചു. പേ​രാ​മ്പ്ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഓ​ഫി​സി​ല്‍ പൊ​തു ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ ‌ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, പി.​എം. നി​യാ​സ്, എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. ബാ​ല​ന്‍, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, ടി.​കെ. ഇ​ബ്രാ​ഹിം, പി.​പി. രാ​മ​കൃ​ഷ്ണ​ൻ, സി.​പി.​എ അ​സീ​സ്, കെ.​കെ. നാ​രാ​യ​ണ​ന്‍, കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, രാ​ജ​ന്‍ മ​രു​തേ​രി, മു​നീ​ര്‍ എ​ര​വ​ത്ത്, പി. ​വാ​സു, കെ.​കെ. വി​നോ​ദ​ന്‍, എ​ൻ‌​സി​പി നേ​താ​വ് കെ.​എം. സു​ധാ​ക​ര​ൻ, കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​സി. ചാ​ണ്ടി, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, രാ​ജ​ൻ വ​ർ​ക്കി, കി​ഴി​ഞ്ഞാ​ണ്യം കു​ഞ്ഞി​രാ​മ​ൻ, വി. ​ആ​ലീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ച​രാ​മ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം ക​ടി​യ​ങ്ങാ​ട് പു​തി​യോ​ട്ടി​ല്‍ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

അ​വി​ടെ​യും നി​ര​വ​ധി​പേ​ര്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ക​ടി​യ​ങ്ങാ​ട് പു​തി​യോ​ട്ടി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

അ​നു​ശോ​ചി​ച്ചു

പേ​രാ​മ്പ്ര: മു​ന്‍ മ​ന്ത്രി​യും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​നു​മാ​യിരുന്ന പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യി വ​ള​ര്‍​ത്തു​ന്ന​തി​ല്‍ ആ​ത്മാ​ര്‍​ത്ഥ​തമായി പ്ര​വ​ര്‍​ത്തി​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ത​ത്ത​ക്കാ​ട​ൻ, ജി​തേ​ഷ് മു​തു​കാ​ട്, ഇ.​ടി. സ​രീ​ഷ്, പി.​എം. പ്ര​കാ​ശ​ൻ, എം.​കെ. സു​രേ​ന്ദ്ര​ൻ, മോ​ഹ​ൻ ദാ​സ് ഓ​ണി​യി​ൽ, ഇ.​പി. മു​ഹ​മ്മ​ദ്, എ​ൻ.​പി. വി​ധു, ബാ​ബു കൂ​നം​ത​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഴി​ക്കോ​ട്: മു​ന്‍ മ​ന്ത്രി പി.​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി എ​ന്‍ .വി.​ബാ​ബു​രാ​ജ് അ​നു​ശോ​ചി​ച്ചു.

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ ഒ​രു പ​തി​റ്റാ​ണ്ട്കാ​ലം ന​യി​ച്ച പി. ​ശ​ങ്ക​ര​ന്‍ അ​നു​പ​മ​മാ​യ സം​ഘാ​ട​ക മി​ക​വു​കൊ​ണ്ട് സ്വ​ന്തം ഇ​ടം അ​ട​യാ​ള​പ്പെ​ടു​ത്തി​യ നേ​താ​വാ​ണെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി. വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ കാ​ലം മു​ത​ല്‍ വ​ഹി​ച്ച സ്ഥാ​ന​ങ്ങ​ളോ​ട് ആ​ത്മാ​ര്‍​ത്ഥ​ത പു​ല​ര്‍​ത്താ​ന്‍ സാ​ധി​ച്ച പി. ​ശ​ങ്ക​ര​ന്‍ കെ​പി​സി​സി ഭാ​ര​വാ​ഹി​യെ​ന്ന നി​ല​യി​ലും യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​വും കാ​ഴ്ച​വെ​ച്ചു. പി ​ശ​ങ്ക​ര​ന്‍റെ വി​യോ​ഗ​ത്തോ​ടെ ആ​ത്മാ​ര്‍​ത്ഥ​ത​യു​ള്ള പൊ​തു​പ്ര​വ​ര്‍​ത്ത​ക​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട്: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് - എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യു​മാ​യ രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കോ​ഴി​ക്കോ​ട്: അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ചോ​മ്പാ​ല അ​നു​ശോ​ചി​ച്ചു.

അ​നു​ശോ​ച​ന
യോ​ഗം ഇ​ന്ന്

പേ​രാ​മ്പ്ര: മു​ൻ മ​ന്ത്രി പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഇ​ന്ന് രാ​വി​ലെ 11ന് ​പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ന​ട​ക്കും.

മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കോ​ട​ഞ്ചേ​രി: അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് കോ​ട​ഞ്ചേ​രി​യി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ന​ട​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ചെ​യ​ര്മാ​ൻ ജോ​ബി ഇ​ല​ന്തൂ​ർ അ​റി​യി​ച്ചു.