പൊ​തു​ശ്മ​ശാ​നം: സ​മ​രം തു​ട​രു​ന്നു
Thursday, February 27, 2020 12:52 AM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​ശ്മ​ശാ​നം വി​ഷ​യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​സ​മ​രം 14 ദി​വ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി. പ​ഞ്ചാ​യ​ത്ത് പ​റ​ഞ്ഞ ഒ​രു കാ​ര്യ​വും ന​ട​പ്പാ​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​ത് പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും സ​മി​തി ആ​രോ​പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ ടോ​മി ഊ​ന്നു​ക​ല്ലേ​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു. ജ​ന​താ​ദ​ൾ -എ​സ് സെ​ക്യു​ല​ർ പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി. ജോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷി​ബു ജോ​ർ​ജ്, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, എം.​എ. മാ​ത്യു, ജോ​ൺ താ​രാ​ഭ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​നം നി​ർ​മ്മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ടി​ലെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി തു​ട​ങ്ങി​യ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. അ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും വ്യ​ക്ത​മാ​യ നി​ല​പാ​ട് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു.