ജി​ല്ലാ ഉ​പ​ന്യാ​സ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി
Friday, February 28, 2020 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: 'ക​ല' കൂ​രാ​ച്ചു​ണ്ടും ക​ണ്ട​ഞ്ചി​റ​യി​ൽ ഫാ​മി​ലി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച തോ​മ​സ് മാ​സ്റ്റ​ർ, അ​ന്ന​മ്മ ടീ​ച്ച​ർ മെ​മ്മോ​റി​യ​ൽ ആ​റാ​മ​ത് ജി​ല്ലാ​ത​ല ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡും കാ​ഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ഹി​ത്യ​കാ​ര​ൻ ടി.​ആ​ർ. നാ​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡോ. ​റോ​യി ജോ​ൺ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഥാ​കൃ​ത്ത് വി.​പി. ഏ​ലി​യാ​സ്, സി.​എ. തോ​മ​സ്കു​ട്ടി, രാ​ജ​ൻ ഉ​റു​മ്പി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ലി​സി ജോ​സ​ഫ്, ജോ​സ് ചെ​രി​യ​ൻ, ജ​യ​ൻ.​കെ. ജോ​സ്, അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഡി. ​ശ്രീ​റാം, അ​ന്ന മെ​റി​ൻ ജോ​സ​ഫ്, ആ​ഗ്ന​സ് സോ​ണി​യ ജെ​യ്സ​ൺ,രാ​ജു കി​ഴ​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.