ന​വീ​ക​രി​ച്ച പൈ​മ്പാ​ല​ശേ​രി-​മ​ട​വൂ​ര്‍​മു​ക്ക് റോ​ഡ് മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Saturday, February 29, 2020 12:17 AM IST
താ​മ​ര​ശേ​രി: ന​വീ​ക​രി​ച്ച പൈ​മ്പാ​ല​ശേ​രി-​മ​ട​വൂ​ര്‍​മു​ക്ക് റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. വി​ഭാ​ഗീ​യ​ത​ക​ള്‍ മ​റി​ക​ട​ന്ന് കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭി​ന്ന ചി​ന്താ​ഗ​തി​ക്കാ​രെ ഒ​രു മാ​ല​യി​ലെ​ന്ന​വ​ണ്ണം കോ​ര്‍​ത്തി​ണ​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ടി​ന്‍റെ വി​ല​മ​തി​ക്കാ​നാ​കാ​ത്ത നേ​ട്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡ് വി​ക​സ​ന​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ല്‍ മാ​ത്രം കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ 173 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. എം​എ​ല്‍​എ ഫ​ണ്ട്, ആ​സ്ഥി വി​ക​സ​ന​ഫ​ണ്ട് എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ വേ​റെ​യും ന​ട​ക്കു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നാ​ലു വ​ര്‍​ഷ​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നേ​ര്‍​ക്കാ​ഴ്ച​യി​ലൊ​രേ​ടാ​ണ് പൈ​മ്പാ​ല​ശേ​രി-​മ​ട​വൂ​ര്‍​മു​ക്ക് റോ​ഡെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ട​നി​ലം-​ന​രി​ക്കു​നി റോ​ഡി​നെ​യും സം​സ്ഥാ​ന​പാ​ത 68 ആ​യ കാ​പ്പാ​ട്-​തു​ഷാ​ര​ഗി​രി-​അ​ടി​വാ​രം റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന 1.33 കി.​മീ ദൂ​ര​മു​ള്ള പൈ​മ്പാ​ല​ശേ​രി-​മ​ട​വൂ​ര്‍​മു​ക്ക് റോ​ഡ് ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്. നി​ല​വി​ലെ റോ​ഡി​ന്‍റെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി, വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തി, വീ​തി​കൂ​ട്ടി ആ​ധു​നി​ക രീ​തി​യി​ല്‍ ബി​എം ആ​ന്‍റ് ബി​സി ഉ​പ​രി​ത​ല​ത്തോ​ടെ പു​ന​ര്‍​നി​ര്‍​മ്മി​ച്ചു. ക​ലു​ങ്കു​ക​ള്‍, സം​ര​ക്ഷ​ണ​ഭി​ത്തി​ക​ള്‍, റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​നം സ്ഥാ​പി​ക്ക​ല്‍, സ​ര്‍​വീ​സ് ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ല്‍ എ​ന്നി പ്ര​വൃ​ത്തി​ക​ളും ന​ട​ത്തി.
പൈ​മ്പാ​ലു​ശേ​രി​യി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ കാ​രാ​ട്ട റ​സാ​ക്ക് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ൻ​ജി​നി​യ​ര്‍ പി. ​ജി​ല്‍​ജി​ത്ത് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ട​വൂ​ര്‍ ഗ്രാ​മ​പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. പ​ങ്ക​ജാ​ക്ഷ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.​സി. മു​ഹ​മ്മ​ദ് റി​യാ​സ്ഖാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി. ​അ​ലി​യ്യി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​ബി​റ മൊ​ട​യാ​നി, വി.​സി. അ​ബ്ദു​ല്‍ ഹ​മീ​ദ്, എ.​പി. ന​സ്ത​ര്‍, പി. ​കോ​ര​പ്പ​ന്‍, പി.​കെ. സു​ലൈ​മാ​ന്‍, ചോ​ല​ക്ക​ര വി​ജ​യ​ന്‍, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ. ​വി​ന​യ​രാ​ജ്, അ​സി. എ​ൻ​ജി​നി​യ​ര്‍ കെ.​ജി. ര​ഗി​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.