കോ​വി​ഡ്-19: ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​രാ​തി​ക​ള്‍ ന​ല്‍​കാം
Wednesday, April 1, 2020 11:18 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും കോ​വി​ഡ്-19 ജാ​ഗ്ര​ത പ്രോ​ഗ്ര​സീ​വ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ ക​ളക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യോ ക​ണ്‍​ട്രോ​ള്‍​റൂം വ​ഴി​യോ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​രാ​തി​ക​ള്‍/ അ​പേ​ക്ഷ​ക​ളി​ന്മേ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി ഉ​ണ്ടാ​കും. കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 1656 പ​രാ​തി​ക​ളാ​ണ് ഇ​തി​ന​കം ല​ഭി​ച്ച​ത്. ക​ള​ക്ട​ര്‍ കോ​ഴി​ക്കോ​ട് ഫേ​സ്ബു​ക്ക് പേ​ജി​ല്‍ 1496 ഉം ​കോ​വി​ഡ് ജാ​ഗ്ര​ത പ്രോ​ഗ്ര​സീ​വ് ആപ്ലി​ക്കേ​ഷ​ന്‍ വ​ഴി 160 ഉം ​പ​രാ​തി​ക​ള്‍ ല​ഭി​ച്ചു.
ഇ​തി​ല്‍ ഫേ​സ് ബു​ക്ക് വ​ഴി ല​ഭി​ച്ച 1405 പ​രാ​തി​ക​ളും ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ല​ഭി​ച്ച മു​ഴു​വ​ന്‍ പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. ആ​കെ 1565 പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടു. ഇ​വ​യി​ല്‍ 1454 എ​ണ്ണം ജി​ല്ല​യ്ക്ക​ക​ത്തെ പ്ര​ശ്‌​ന​ങ്ങ​ളും 69 എ​ണ്ണം ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള വി​ഷ​യ​ങ്ങ​ളും 39 എ​ണ്ണം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളു​മാ​ണ്. ഇ​തു​കൂ​ടാ​തെ കോ​ഴി​ക്കോ​ട​ന്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് വ​ഴി​യും അ​തി​ഥി ഹെ​ല്‍​പ്പ് ഡെ​സ്‌​ക് വ​ഴി​യും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ദി​വ​സേ​ന ല​ഭി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം സ​മ​യ ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്നു​ണ്ട്. സ​ഹാ​യം അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന​തി​നും പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നു​മാ​യി https://kozhikode.nic.in/covid19jagratha വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ 0495 2371002 മു​ഖേ​ന​യും പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.