അ​ഞ്ചാം ദി​വ​സ​വും പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് വ്യാ​ജ​വാ​റ്റ് പി​ടി​കൂ​ടി
Wednesday, April 1, 2020 11:18 PM IST
പേ​രാ​മ്പ്ര : ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ നാ​ടെ​ങ്ങും വ്യാ​ജ​വാ​റ്റ് സ​ജീ​വം. ഇ​തി​നെ​തി​രേ പെ​രു​വ​ണ്ണാ​മൂ​ഴി ഇ​ന്‍​സ്പ​ക്ട​ര്‍ പി. ​രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും വ്യാ​ജ​വാ​റ്റ് പി​ടി​കൂ​ടി.
സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​ജ​വാ​റ്റ് കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്. യു​വ​ജ​ന സം​ഘ​ട​ന​ക​ളും മ​റ്റും ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 40 ലി​റ്റ​ര്‍ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്.
ഇ​വി​ടെ ഭ​ജ​ന മ​ഠ​ത്തി​ന് സ​മീ​പം പു​ത്ത​ന്‍​പു​ര​യി​ല്‍ മീ​ത്ത​ല്‍ ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ​റ​മ്പി​ല്‍ നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. വാ​റ്റും ഉ​പ​ക​ര​ണ​ങ്ങ​ളും നശിപ്പിച്ചു.