മ​ദ്യാ​സ​ക്ത​ര്‍​ക്കു​ള്ള മ​ദ്യം: തീ​രു​മാ​നം അ​പ​ഹാ​സ്യ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ സ​മി​തി
Wednesday, April 1, 2020 11:18 PM IST
കൂ​രാ​ച്ചു​ണ്ട്: ജ​ന​ങ്ങ​ളു​ടെ അ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി സ്വ​ജീ​വ​ന്‍ പോ​ലും സ​മ​ര്‍​പ്പി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​കു​ന്ന മ​ദ്യം കു​റി​പ്പ​ടി എ​ഴു​തി ന​ല്‍​ക​ണ​മെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മ​തി താ​മ​ര​ശേ​രി രൂ​പ​താ ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഈ ​തീ​രു​മാ​ന​ത്തി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണം. ബാ​റു​ക​ളും മ​റ്റ് മ​ദ്യ​വി​ല്‍​പ​ന​ശാ​ല​ക​ളും അ​ട​ച്ച​തു​മൂ​ലം മ​ദ്യം ല​ഭി​ക്കാ​തെ മ​റ്റു ല​ഹ​രി​ക​ള്‍​ക്ക് അ​ടി​മ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക്കി അ​വ​രു​ടെ ആ​രോ​ഗ്യ​ത്തേ​യും കു​ടു​ബം​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ല്‍, പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ ചെ​മ്പ​നാ​നി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.