പ്ര​വാ​സി പ്ര​ശ്നം: സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണമെന്ന് ദു​ബായ് കെ​എം​സി​സി
Monday, April 6, 2020 11:38 PM IST
ോകോ​ഴി​ക്കോ​ട്: കോ​വി​ഡ്-19 മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ദു​ബാ​യ് കെ​എം​സി​സി നേ​താ​വ് ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.
ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ ന​ട്ടെ​ല്ലെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പ്ര​വാ​സി​ക​ളെ കോ​വി​ഡ് കാ​ല​ത്ത് വി​സ്മ​രി​ക്കു​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് അ​വ​രെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.
ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള​ള വി​ശി​ഷ്യ ദു​ബാ​യി​ലെ 75 ശ​ത​മാ​നം മ​ല​യാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ദേ​രാ എ​ന്ന പ്ര​ദേ​ശ​ത്തു​ള​ള​വ​ര്‍​ക്ക് നൂ​റു​മീ​റ്റ​ര്‍ അ​ക​ലെ പോ​ലും പോ​കാ​ന്‍ പ​റ്റാ​തെ ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ പ്ര​യാ​സ​ത്തി​ലാ​ണ്.
ഇ​വ​രു​ടെ വ​ര​വ് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും‍ വി​ഷ​മ​ത്തി​ലാ​ണ്. പ്ര​വാ​സി​ക​ള്‌​ക്ക് സ​ഹാ​യം അ​നി​വാ​ര്യ​മാ​യ ഘ​ട്ട​ത്തി​ല്‍ അ​വ​രെ അ​വ​ഗ​ണി​ക്കു​ക​യും കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സ്ഥി​തി വി​ശേ​ഷ​മാ​ണു​ള​ള​ത്.
കേ​ര​ള സ​ര്‍​ക്കാ​ര്‍ ഒ​ട്ട​ന​വ​ധി പാ​ക്കേ​ജു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​മ്പോ​ഴും ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​വ്വ​ഹി​ക്കു​മ്പോ​ഴും പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​ലി​യ അ​ലം​ഭാ​വ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യും ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​മാ​യും ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സംസ്ഥാന സ​ർ​ക്കാ​ര്‌ കേ​ന്ദ്ര സ​ര്‌​ക്കാ​രി​നോട് സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.