ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്ക് ക​ന​ത്ത നാ​ശം
Tuesday, April 7, 2020 11:40 PM IST
നാ​ദാ​പു​രം: ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്ക് ക​ന​ത്ത നാ​ശം നാ​ദാ​പു​രം ക​ക്കം വെ​ള്ളി​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​യി . ചൊ​വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കു​ന്നു​മ്മ​ൽ നാ​സ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശം ഉണ്ടായത്. വീ​ടി​ന്‍റെ ചു​മ​ർ പി​ള​ർ​ന്നു. ടോ​യി​ല​റ്റ് പൊ​ട്ടി ത​ക​ർ​ന്നു.
ഗ്യാ​സ് അ​ടു​പ്പ് പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​ല​ക്‌ട്രിക് ,ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും ക​ത്തി​ന​ശി​ച്ചു.​ജ​ന​ല്‌ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.
വീ​ട്ടു​കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. എ​വ​ട​ന്‍റെവി​ട ഇ​ന്ദി​ര, കു​ന്നു​മ്മ​ൽ ര​വി ,മാ​രാം വീ​ട്ടി​ൽ താ​ഴ​കു​നി മ​നോ​ജ​ൻ, പാ​റ​പ്പു​റ​ത്ത് അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ഇ​ടി​മി​ന്ന​ൽ നാ​ശ​മു​ണ്ടാ​ക്കി .ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും ക​ത്തി​ന​ശി​ച്ചു.
ഇ​യ്യ​ങ്കോ​ട് പു​തി​യോ​ട്ടി​ൽ മീ​നാ​ക്ഷി​യ​മ്മ​യു​ടെ വീ​ടി​ന്റെ അ​ടു​ക്ക​ളു​ടെ ചു​മ​രി​ൽ വി​ള്ള​ൽ വീ​ണു ,പി​റ​ക് വ​ശ​ത്തെ മ​തി​ൽ ത​ക​ർ​ന്നു. വ​യ​റിം​ഗും ഇ​ല​ക്‌ട്രിക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.