കോ​വി​ഡ്-19: ജി​ല്ല​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് കൂ​ടി രോ​ഗ​മു​ക്തി
Tuesday, April 7, 2020 11:42 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. ഇ​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ ജി​ല്ല​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രാ​യ ഏ​ഴു പേ​രാ​ണ് ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്.
ഇ​തു​കൂ​ടാ​തെ പോ​സി​റ്റീ​വാ​യ ഒ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തു​ട​രു​ന്നു​ണ്ട്. ഒ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി നേ​ര​ത്തെ രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
ഇ​ന്ന​ലെ 24 സ്ര​വ​സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 401 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 367 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. 352 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. ഇ​നി 34 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.
ജി​ല്ല​യി​ല്‍ ആ​കെ 21,934 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​ള്ള 26 പേ​രും ബീ​ച്ച് ആ​ശു​പ​ത്രി​യി​ലു​ള്ള ഒ​രാ​ളു​മു​ള്‍​പ്പെ​ടെ 27 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 17 പേ​രെ ഇ​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാ​ന്‌ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 12 പേ​ര്‍​ക്ക് ഇ​ന്ന് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. കൂ​ടാ​തെ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 120 പേ​ര്‍ ഫോ​ണി​ലൂ​ടെ സേ​വ​നം തേ​ടി. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം തു​ട​ര്‍​ന്ന് വ​രു​ന്നു. വാ​ട്‌​സ് ആ​പ്പി​ലൂ​ടെ​യും എ​ന്‍​എ​ച്ച്എം, മാ​സ്മീ​ഡി​യ വിം​ഗ് കോ​ഴി​ക്കോ​ട് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും, കൊ​റോ​ണ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു.
ജി​ല്ല​യി​ല്‍ ഇ​ന്ന് 4534 സ​ന്ന​ദ്ധ​സേ​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ 8763 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.