ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി
Tuesday, April 7, 2020 11:44 PM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള താ​മ​സ​ക്കാ​ര​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. കൊ​റോ​ണ സ്ഥി​രി​ക​രി​ച്ച സ്വ​ദേ​ശി​യു​ടെ വാ​ര്‍​ഡി​ല്‍ അ​ടി​യ​ന്ത​ര ആ​ര്‍​ആ​ര്‍ടി യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.
ഇ​ദ്ദേ​ഹം വീ​ട്ടി​ല്‍ എ​ത്തി​യ ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​താ​യാ​ണ് വി​വ​രം. എ​ത്തി​യ​തു മു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പേ​രാ​മ്പ്ര പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മു​ന്‍ ക​രു​ത​ല്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. നി​സാ​മു​ദ്ദീ​നി​ലെ കൊ​റോ​ണ വ്യാ​പ​നം ഉ​യ​ര്‍​ന്നു​വ​ന്ന​പ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധ​യു​ണ്ടാ​യി. ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളെ പി​ന്നി​ട് സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ഇ​ദയാളെ കാ​റി​ല്‍ വീ​ട്ടി​ല്‍ എ​ത്തി​ച്ച ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ക​ട​ക​ള്‍ ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് അ​ട​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി താ​മ​സി​ച്ച പ്ര​ദേ​ശ​ത്തും പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും അ​ഗ്‌​നി ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ജാ​ഗ്ര​ത സ​മി​തി​ മു​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ലീ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ കോ​ത്ത​മ്പ്ര, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബി​ജേ​ഷ് ഭാ​സ്‌​ക്ക​ര്‍ , ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ എ.​ടി. പ്ര​മീ​ള പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഇ.​ടി. സ​രീ​ഷ്, വി.​കെ. സു​മ​തി, സ​ഫി​യ പ​ടി​ഞ്ഞാ​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.