ജി​ല്ല​യി​ല്‍ 251 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍
Tuesday, May 26, 2020 10:58 PM IST
കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 251 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 7,549 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 27,468 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 25 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 62 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 53 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​മ്പ​ത്‌ പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 15 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ആ​യി.
ആ​കെ 3,810 സ്ര​വ സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 3,754 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 3,557 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 56 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഇ​പ്പോ​ള്‍ 25 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 13 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും​ഏ​ഴു​പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും അ​ഞ്ചു​പേ​ര്‍ ക​ണ്ണൂ​രി​ലും ചി​കി​ത്സ​യി​ലാ​ണ്.
കൂ​ടാ​തെ മൂന്ന് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും രണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു.​ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 21 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 1,083 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 103 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്.
ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​ധ്യക്ഷ​ത​യി​ല്‍ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് ബ്ലോ​ക്ക് ത​ല പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.