ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ ഒന്പത് മു​ത​ല്‍; ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി
Tuesday, May 26, 2020 10:58 PM IST
കോ​ഴി​ക്കോ​ട്: ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ ഒ​മ്പ​തി​ന് അ​ര്‍​ധ​രാ​ത്രി ആ​രം​ഭി​ക്കും. കേ​ര​ള തീ​ര​ക്ക​ട​ലി​ല്‍ 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ (22 കി. ​മീ വ​രെ) ദൂ​ര​ത്താ​ണ് നി​രോ​ധ​നം. 52 ദി​വ​സ​ത്തി​ന് ശേ​ഷം ജൂ​ലൈ 31 ന് ​നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തു വ​രെമ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ പാ​ടി​ല്ല.
എ​ന്നാ​ല്‍ മ​റ്റു വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യാ​ന​ങ്ങ​ള്‍​ക്ക് ട്രോ​ളിം​ഗ് ഒ​ഴി​കെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന രീ​തി അ​നു​വ​ര്‍​ത്തി​ക്കാം.
ജി​ല്ല​യി​ല്‍ 1,222 യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും 4,601 ഔ​ട്ട്‌​ബോ​ര്‍​ഡ് എ​ൻജിന്‍ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ളും 200 എ​ഞ്ചി​ന്‍ ഘ​ടി​പ്പി​ക്കാ​ത്ത വ​ള്ള​ങ്ങ​ളു​മ​ട​ക്കം 6,103 യാ​ന​ങ്ങ​ളാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കൂ​ടാ​തെ ഇ​ത​ര​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 600 ബോ​ട്ടു​ക​ള്‍ ജി​ല്ല​യി​ലെ തീ​ര​ക്ക​ട​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
ഇ​ത​ര​സം​സ്ഥാ​ന ബോ​ട്ടു​ക​ള്‍ മെ​യ് 31ന് ​മു​മ്പേ കേ​ര​ള തീ​രം വി​ട്ടു​പോ​കേ​ണ്ട​താ​ണ്. എ​ല്ലാ യാ​ന​ങ്ങ​ളി​ലും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. ര​ണ്ടു വ​ള്ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പെ​യ​ര്‍ ട്രോ​ളിം​ഗും ന​ട​ത്ത​രു​ത്. നി​യ​മ വി​രു​ദ്ധ​മാ​യ എ​ല്ലാ രീ​തി​ക​ളും നി​യ​മാ​നു​സൃ​തം നി​ര്‍​വ​ചി​ച്ചി​ട്ടി​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന​രീ​തി​ക​ളും ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ഫി​ഷ​റീ​സ് വ​കു​പ്പ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
മ​ണ്‍​സൂ​ണ്‍​കാ​ല ട്രോ​ളിം​ഗ് നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് റോ​ഷ്‌​നി നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.