ജി​ല്ല​യി​ല്‍ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്
Tuesday, May 26, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നോ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നോ മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കു​ന്ന​തി​ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ളക്ട​ര്‍ എസ്.സാം​ബ​ശി​വ​റാ​വു ഉ​ത്ത​ര​വിറക്കി.
വാ​ര്‍​ഡ് ലെ​വ​ല്‍ ആ​ര്‍​ആ​ര്‍​ടി​ക​ളു​ടെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് വീ​ടു​ക​ള്‍ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​വ​യെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ക്കും.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ട​ങ്ങി​യെ​ത്താ​ന്‍ അ​നു​മ​തി ല​ഭി​ച്ച പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. താ​മ​സി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ന്ന​തി​നു മു​മ്പ് വാ​ര്‍​ഡ്ത​ല ദ്രു​ത​ക​ര്‍​മ​സേ​ന കെ​ട്ടി​ടം പ​രി​ശോ​ധി​ച്ച് സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​താ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​റ​പ്പാ​ക്ക​ണം.
വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ താ​ത്പ​ര്യ​മു​ള്ള പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലെ​ത്തു​ന്ന​തി​ന് ഒ​രു ദി​വ​സം മു​മ്പ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി​യി​ല്‍ നേ​രി​ട്ടോ 9895812073/ 9446967710 ന​മ്പ​റി​ലോ അ​റി​യി​ക്ക​ണം. വാ​ര്‍​ഡ്ത​ല ദ്രു​ത​ക​ര്‍​മ സേ​ന​യു​ടെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ചു മാ​ത്ര​മേ അ​നു​മ​തി ല​ഭി​ക്കൂ.
ദ്രു​ത​ക​ര്‍​മ​സേ​ന വീ​ട് പ​രി​ശോ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ യോ​ഗ്യ​മാ​ണോ എ​ന്നു​റ​പ്പാ​ക്കു​ക​യും വി​വ​രം കോ​വി​ഡ് 19 ജാ​ഗ്ര​ത ആ​പ്പി​ല്‍ ചേ​ര്‍​ക്കു​ക​യും വേ​ണം.
നി​ര്‍​ദ്ദി​ഷ്ട വീ​ട് മ​റ്റാ​രും താ​മ​സ​മി​ല്ലാ​ത്ത​താ​യി​രി​ക്ക​ണം. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര​ല്ലാ​തെ മ​റ്റാ​രും വീ​ട്ടി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്. താ​മ​സ​ത്തി​ന് മു​മ്പ് വീ​ട് ശു​ചീ​ക​രി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണം.