വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ കൊ​ള്ള​യ്ക്കെ​തി​രേ ജ​ന​താ​ദ​ൾ (യു​ഡി​എ​ഫ്) ധ​ർ​ണ ന​ട​ത്തി
Tuesday, May 26, 2020 10:59 PM IST
പേ​രാ​മ്പ്ര: കൊ​റോ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ വൈ​ദ്യു​തി ബോ​ർ​ഡ് പൊ​തു​ജ​ന​ങ്ങ​ളെ കൊ​ള്ള​യ​്ക്കെ​തി​രേ ജ​ന​താ​ദ​ൾ (യു​ഡി​എ​ഫ്) പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​മ്പ്ര കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​മ്പി​ൽ ധ​ർ​ണ്ണ ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ ബാ​ല​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് ദു​രി​ത​കാ​ല​ത്ത് കെ​എ​സ്ഇ​ബി ന​ട​ത്തി​യ തെറ്റായ മീ​റ്റ​ർ റീ​ഡിം​ഗ് രീതി മൂ​ലം വ​രി​ക്കാ​രി​ൽ നി​ന്നു ഈ​ടാ​ക്കി​യ അ​ധി​ക​തു​ക തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും പാർട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​റി​യി​ടി​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​ർ​ന്നു

കൊ​യി​ലാ​ണ്ടി: കൊ​ല്ലം ടൗ​ണി​ൽ ലോ​റി​യി​ടി​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​ർ​ന്നു.​ മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്.​ വൈ​ദ്യു​തി ബോ​ർ​ഡി​ന് 1.70 ല​ക്ഷ​ം രൂ​പ​യു​ടെ ന​ഷ്ട​വും സം​ഭ​വി​ച്ചു.