ലി​സ പെ​യി​ൻ ആ​ന്‍ഡ് പാ​ലി​യേ​റ്റീ​വി​ന് ല​യ​ൺ​സ് ക്ല​ബിന്‍റെ സ​ഹാ​യം
Wednesday, May 27, 2020 11:31 PM IST
തി​രു​വ​മ്പാ​ടി: ലോ​ക്ക്ഡൗ​ൺ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലി​സ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ൻ തി​രു​വ​മ്പാ​ടി ല​യ​ൺ​സ് ക്ല​ബ് 20,000 രൂ​പ സം​ഭാ​വ​ന ന​ൽ​കി.
ധ​ന​സ​ഹാ​യം പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ത്യു കൈ​പ്പ​റ്റി. ച​ട​ങ്ങി​ൽ ലി​സ പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​എം. മ​ത്താ​യി, ഡോ. ​അ​രു​ൺ മാ​ത്യു, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​ൺ, സെ​ക്ര​ട്ട​റി ടി.​ജെ. ടോ​മി, ട്ര​ഷ​റ​ർ സു​ജ​ൻ കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.