മ​ല​യോ​ര മേ​ഖ​ല​യെ കെ​എ​സ്ആ​ർ​ടി​സി അ​വ​ഗ​ണി​ക്കു​ന്നെ​ന്ന്
Wednesday, May 27, 2020 11:32 PM IST
കൂ​രാ​ച്ചു​ണ്ട്: ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടും കെ​എ​സ്ആ​ർ​ടി​സി മ​ല​യോ​ര മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ള​ട​ക്ക​മു​ള്ള പ​തി​ന​ഞ്ച് ദീ​ർ​ഘ​ദൂ​രം, ഓ​ർ​ഡി​ന​റി ബ​സു​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന​ത് നി​ല​ച്ച​തോ​ടെ കു​രാ​ച്ചു​ണ്ട്, ക​ല്ലാ​നോ​ട്, ക​ക്ക​യം, ച​ക്കി​ട്ട​പാ​റ, ചെ​മ്പ്ര, പെ​രു​വ​ണ്ണാ​മൂ​ഴി, ചെ​മ്പ​നോ​ട, മു​ള്ള​ൻ​കു​ന്ന് തു​ട​ങ്ങി​യ പ്ര​ദേ​ശ​വാസികള്‌ ദു​രി​ത​ത്തി​ലാ​യ​ി.
പ​ല​യി​ട​ങ്ങ​ളി​ലും സ​ർ​വ്വീ​സ് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു​കൂ​ടി മ​ല​യോ​ര മേ​ഖ​ല​ക​ള​ിലേക്ക് കെ​എ​സ്ആ​ർ​ടി​സി​ബ​സ് സ​ർ​വ്വീ​സ് പുനരാ​രം​ഭി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി ്ന എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​മ്പ​നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ഷ് തൈ​യ്യു​ള്ള​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ റെ​ജി മ​റ്റം, സ​ന്തോ​ഷ് പേ​ണ്ടാ​ന​ത്ത്, വി​ൽ​സ​ൺ ഇ​യ്യാ​ലി​ൽ, ബാ​ബു​രാ​ജ് കു​ന്ന​ത്തു മീ​ത്ത​ൽ ജോ​യ്‌ പേ​ണ്ടാ​ന​ത്ത് അ​നി​ഷ് മ​റ​റം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.