എ.​കെ.​അ​ബ്ദു​ല്‍ ഹ​ക്കീ​മി​ന് ഡോ​ക്ട​റേ​റ്റ്
Thursday, May 28, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​ര​നും സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​റു​മാ​യ എ.​കെ.​അ​ബ്ദു​ല്‍ ഹ​ക്കീ​മി​ന് കോ​ഴി​ക്കോ​ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഡോ​ക്ട​റേ​റ്റ്. കൊ​ളോ​ണി​യ​ല്‍ ആ​ധി​പ​ത്യ​ങ്ങ​ള്‍ ജ​ന​സ​മൂ​ഹ​ത്തി​നു​മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന സാം​സ്‌​കാ​രി​ക അ​ധി​നി​വേ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് ഡോ​ക്ട​റേ​റ്റ്. എ​സ്.​കെ. പൊ​റ്റ​ക്കാ​ടി​ന്‍റെ ആ​ഫ്രി​ക്ക​ന്‍ യാ​ത്രാ​വി​വ​ര​ണ​ങ്ങ​ളും സ​ക്ക​റി​യ​യു​ടെ ആ​ഫ്രി​ക്ക എ​ന്ന കൃ​തി​യു​മാ​ണ് പ​ഠ​ന​ത്തി​നെ​ടു​ത്ത​ത്. സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​രി​ക്കു​ലം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യ അ​ബ്ദു​ല്‍ ഹ​ക്കീം ര​ണ്ട് വി​ദ്യാ​ഭ്യാ​സ​കൃ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ക​ര്‍​ത്താ​വാ​ണ്.