ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി; ഒ​രാ​ള്‍ മ​ല​പ്പു​റം സ്വ​ദേ​ശി
Thursday, May 28, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് ന​രി​പ്പ​റ്റ സ്വ​ദേ​ശി, ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്തി നേ​ടി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 26 ആ​യി.
കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ 58 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 26 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യ​തോ​ടെ ഇ​പ്പോ​ള്‍ 32 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.