ദു​ബാ​യി​ല്‍ നി​ന്ന് 184 പ്ര​വാ​സി​ക​ള്‍ കൂ​ടി നാട്ടിലെത്തി
Thursday, May 28, 2020 11:41 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ദു​ബാ​യി​ല്‍ നി​ന്നും 184 പ്ര​വാ​സി​ക​ള്‍ കൂ​ടി ക​രി​പ്പൂ​ര്‍ വ​ഴി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. ആ​റ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 94 പു​രു​ഷ​ന്മാ​രും 90 സ്ത്രീ​ക​ളു​മു​ള്‍​പ്പ​ടെ യാ​ത്ര​ക്കാ​രു​മാ​യി ഐ​എ​ക്‌​സ് 1344 എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം ബു​ധ​നാ​ഴ്ച രാ​ത്രി 11നാ​ണ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.
65 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള അ​ഞ്ച് പേ​ര്‍, 10 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള 43 കു​ട്ടി​ക​ള്‍, 44 ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു സം​ഘം. തി​രി​ച്ചെ​ത്തി​യ​വ​രി​ല്‍ വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ട പ​ത്തു​പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.
തി​രി​ച്ചെ​ത്തി​യ​വ​രു​ടെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കു​ക​ള്‍: കോ​ഴി​ക്കോ​ട് 75, മ​ല​പ്പു​റം 76, ക​ണ്ണൂ​ര്‍ നാ​ല്, കാ​സ​ര്‍​കോ​ട് ആ​റ്, പാ​ല​ക്കാ​ട് 14, വ​യ​നാ​ട് ഒ​മ്പ​ത്. 59 പേ​രെ വി​വി​ധ സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.
കോ​ഴി​ക്കോ​ട് 19, മ​ല​പ്പു​റം 24, ക​ണ്ണൂ​ര്‍ മൂ​ന്ന്, കാ​സ​ര്‍​ഗോ​ഡ് മൂ​ന്ന്, പാ​ല​ക്കാ​ട് ആ​റ്, വ​യ​നാ​ട് ര​ണ്ട്. 115 പേ​രെ സ്വ​ന്തം വീ​ടു​ക​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​ഴി​ക്കോ​ട് 49, മ​ല​പ്പു​റം 48, ക​ണ്ണൂ​ര്‍ ഒ​ന്ന്, കാ​സ​ര്‍​ഗോ​ഡ് ര​ണ്ട്, പാ​ല​ക്കാ​ട് എ​ട്ട്, വ​യ​നാ​ട് ഏ​ഴ്.

അ​ബു​ദാ​ബി​യി​ല്‍ നി​ന്ന്
189 പേർ
കോ​ഴി​ക്കോ​ട്: അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് 189 പ്ര​വാ​സി​ക​ള്‍ കൂ​ടി തി​രി​ച്ചെ​ത്തി. ഐ​എ​ക്‌​സ് 1348 എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റി​നാ​ണ് കോഴിക്കോട്ടെത്തിയത്.
എ​ട്ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 187 പേ​രും ര​ണ്ട് മാ​ഹി സ്വ​ദേ​ശി​ക​ളു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 65 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള നാ​ല് പേ​ര്‍, 10 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള 38 കു​ട്ടി​ക​ള്‍, 45 ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.