ക്ലാ​സു​ക​ൾ ഓ​ൺ ലൈ​നി​ലേ​ക്ക് മാ​റു​ന്പോ​ൾ ആ​ശ​ങ്ക​യോ​ടെ കാരശേരി
Friday, May 29, 2020 11:46 PM IST
മു​ക്കം: കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും മോ​ച​നം സാ​ധ്യ​മാ​വാ​ത്ത സ്ഥി​തി വി​ശേ​ഷം ക​ണ​ക്കി​ലെ​ടു​ത്തു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ് ഒ​രു പ്ര​ദേ​ശം. മ​ല​യോ​ര മേ​ഖ​ല​യാ​യ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​മാ​ര​ന​ല്ലൂ​ർ -നെ​ല്ലി​ക്കു​ത്ത് -എ​സ്റ്റേ​റ്റ് ഗേ​റ്റ്- ത​ട​പ്പ​റ​മ്പ് നി​വാ​സി​ക​ളാ​ണ് മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് കി​ട്ടാ​തെ വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2019 ജ​നു​വ​രി​യി​ൽ പ്ര​ദേ​ശ​ത്ത് ഒ​രു മൊ​ബൈ​ൽ ട​വ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും കേ​വ​ലം ര​ണ്ടു ദി​വ​സം കൊ​ണ്ട് ത​ന്നെ ചി​ല ത​ത്​പ​ര​ക​ക്ഷി​ക​ൾ ട​വ​ർ പ്ര​വ​ർ​ത്ത​നം നി​സാ​ര​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ർ​ത്തി​വയ്​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ ഒ​രു കാ​ഴ്ച​വ​സ്തു മാ​ത്ര​മാ​ണി​വി​ടെ. റേ​ഷ​ൻ, അ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ സേ​വ​നം , പ്ര​വാ​സി​ക​ൾ​ക്ക് കു​ടും​ബ​ങ്ങ​ളു​മാ​യി സം​വ​ദി​ക്ക​ൽ, ഗ്യാ​സ് ബു​ക്കിംഗ് മ​റ്റു അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ, ഓ​ൺ​ലൈ​ൻ ജോ​ലി, അ​ടി​യ​ന്തി​ര അ​റി​യി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വ​ർ​ക്ക് വ​ർഷ​ങ്ങ​ളാ​യി അന്യമാ​ണ്.
ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക​യാ​ണ് എ​ന്ന അ​റി​യി​പ്പ് വ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ആശങ്കയിലാണ്. സ്റ്റേ ​നീ​ക്കി കി​ട്ടാ​ൻ അ​ധി​കൃ​ത​രെ സ​മീ​പ​ച്ച​ങ്കി​ലും ഫ​ലം ഉണ്ടായില്ല.