വി​ല​ങ്ങാ​ടി​ന്‍റെ ഗു​രു​നാ​ഥ​ന് യാ​ത്രാ​മൊ​ഴി
Friday, May 29, 2020 11:48 PM IST
വി​ല​ങ്ങാ​ട്: കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ക​രു​ത്തും മാ​ർ​ഗ​ദ​ർ​ശി​യു​മാ​യി​രു​ന്ന വി​ല​ങ്ങാ​ടി​ന്‍റെ ന​ന്മ മ​രം വി​ട പറഞ്ഞു.
വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്തെ ആ​ദി​വാ​സി കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത് പി​ടി​ച്ച നാ​ട്ടു​കാ​രു​ടെ പ്രി​യ ഗു​രു​നാ​ഥ​ന് നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി. സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ടി.​ജെ. വ​ര്‍​ഗീ​സ് എ​ന്ന ജോ​ര്‍​ജ്കു​ട്ടി മാ​സ്റ്റ​റാ​ണ് വ്യാ​ഴാ​ഴ്ച്ച രാ​ത്രി നി​ര്യാ​ത​നാ​യ​ത്. വി​ല​ങ്ങാ​ട് പാ​ല്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യാ​യി ദീ​ര്‍​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഉ​റു​ദു അ​ധ്യാ​പ​ക​നാ​യി വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യ​ത്.
കാ​യി​ക അ​ധ്യാ​പ​കനല്ലെ്ല​ങ്കി​ലും കാ​യി​ക രം​ഗ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​ന​ം‍ ന​ല്‍​കു​ക​യും ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാ​നും അദേഹത്തിനു കഴിഞ്ഞു. ദേ​ശീ​യ, അ​ന്ത​ര്‍ ദേ​ശീ​യ താ​ര​ങ്ങ​ളാ​യ വി​ല​ങ്ങാ​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് വേ​ണ്ട മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങൾ ന​ല്‍​കി വ​ന്ന​ത് ജോ​ര്‍​ജ് കു​ട്ടി മാ​സ്റ്റ​റാ​യി​രു​ന്നു. സാ​ക്ഷ​ര​താ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദി​വാ​സി കു​റി​ച്യ വി​ഭാ​ഗ​ത്തി​ലെ​യും പ​ണി​യ വി​ഭാ​ഗ​ത്തി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഊ​രു​ക​ളി​ലെ​ത്തി സ്‌​കു​ളി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടു​വ​രി​ക​യും ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ല്‍ ഊ​രു​ക​ളി​ലെ​ത്തി പ​ഠി​പ്പി​ക്കു​ക​യും ചെ​യയ്യുന്നതിൽ അദ്ദേഹം പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു.
സ്‌​കു​ളി​ല്‍ സ്‌​കൗ​ട്ട് പ്ര​സ്ഥാ​നം തു​ട​ങ്ങു​ക​യും അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഹി​മാ​ല​യ വു​ഡ് ബാഡ്ജും, ലോം​ഗ് സ​ര്‍​വീ​സ് ഡ​ക്ക​റേ​ഷ​ന്‍ അ​വാ​ര്‍​ഡും നേ​ടി​യി​ട്ടു​ണ്ട്. ന​ല്ല ഗാ​യ​ക​നാ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യും നി​റ​ഞ്ഞ് നി​ന്ന മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രന്നു അദ്ദേ ഹം.
നാ​ദാ​പു​രം ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍, വ​ട​ക​ര ജി​ല്ലാഅ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഭാ​ര​വാ​ഹി കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം .
സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം വി​ല​ങ്ങാ​ട് പ​ത്താം വാ​ര്‍​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച് വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് അംഗമായി പ്ര​വ​ര്‍​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ല്‍ ബ​ന്ധു​ക്ക​ളും ചു​രു​ക്കം നാ​ട്ടു​കാ​രും മാ​ത്ര​മേ പ​ങ്കെ​ടു​ത്തുള്ളൂ. ഫാ. ​മാ​ത്യു ത​കി​ടി​യേ​ൽ, വാ​ർ​ഡ് മെം​ബ​ർ രാ​ജു അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.