ചു​ര​ത്തി​ല്‍ ഓ​ട്ട​ത്തി​നി​ടെ ലോ​റി​ക്കു തീ ​പി​ടി​ച്ചു
Saturday, May 30, 2020 11:09 PM IST
താ​മ​ര​ശേ​രി: ഓ​ട്ടി​ത്തിനി​ടെ ചു​രത്തില്‌ വച്ച് ടോ​റ​സ് ലോ​റി ക​ത്തി ന​ശി​ച്ചു. ആ​റാം വ​ള​വി​നും ഏ​ഴാം വ​ള​വി​നും ഇ​ട​യി​ല്‍ ശ​നി​യാ​ഴ്ച്ച് പു​ല​ർ​ച്ചെ ഒ​ന്നോടെ​യാ​ണ് സം​ഭ​വം. ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്ന് സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന കെ​എ​ല്‍ 11 ബി​എ​ന്‍ 1611 ന​മ്പ​ര്‍ ലോ​റി​യാ​ണ് ക​ത്തി ന​ശി​ച്ച​ത്. ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​യ്‌​സ് സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് തീ ​അ​ണ​ച്ച് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന 600 ചാ​ക്ക് സി​മ​ന്‍റി​ല്‍ ഏ​റെ​യും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. ലോ​റി​യു​ടെ പി​ന്നി​ലെ ട​യ​റി​ല്‍ നി​ന്ന് തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ഡ്രൈ​വ​ര്‍ മ​ല​പ്പു​റം സ്വ​ദേ​ശി വി​നോ​ദ്കു​മാ​ര്‍ ലോ​റി സൈ​ഡാ​ക്കി ഇ​റ​ങ്ങി​മാ​റു​ക​യാ​യി​രു​ന്നു.