വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​​ണ​മെ​ന്ന്
Saturday, May 30, 2020 11:09 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ൽ കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തു എ​ന്ന് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ലെ വ്യ​ക്തി പേ​രാ​മ്പ്ര മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ വ​ന്ന​തി​നാ​ൽ ആ ​സ​മ​യ​ത്ത് മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു പേ​രോ​ട് മാ​ത്ര​മാ​ണ് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ക്വ​ാറ​ന്‍റൈ​നി​ൽ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പേ​രാ​മ്പ്ര മാ​ർ​ക്ക​റ്റി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന നി​ല​യ്ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് പ്ര​ച​ാര​ണം ന​ട​ന്ന​ത്.

ഇ​ത് കാ​ര​ണം പേ​രാ​മ്പ്ര​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​മൂ​ഹ​ത്തി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​ന്ന അ​വ​സ്ഥ​യാ​ണ്. മാ​ത്ര​വു​മ​ല്ല പേ​രാ​മ്പ്ര​യി​ലെ ഹോം ​ഗാ​ർ​ഡി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന വോ​യി​സ് പേ​രാ​മ്പ്ര​യു​ടെ വ്യാ​പാ​ര മേ​ഖ​ല​യെ കൂ​ടി ബാ​ധി​ച്ച അ​വ​സ്ഥ​യാ​ണ്്. ഇ​ത് നാ​ട്ടി​ൽ അ​നാ​വ​ശ്യ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് കു​റ്റ​ക്കാ​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി ക​ർ​ശ​ന​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ആ​ർ.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​പി. സി​റാ​ജ്, സി.​കെ. ഹാ​ഫി​സ്, ആ​ർ.​എം. നി​ഷാ​ദ്, നി​യാ​സ് ക​ക്കാ​ട്, അ​മീ​ർ വ​ല്ലാ​റ്റ, അ​ർ​ഷാ​ദ് എ​ട​വ​രാ​ട്, ഷ​ക്കീ​ർ ഏ​ര​ത്തു​മു​ക്ക്‌, ശം​സു​ദ്ദീൻ മ​രു​തേ​രി, ആ​ഷി​ക് അ​ലി ക​ല്ലോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.