വെ​ന്‍റ് പൈ​പ്പ് പാ​ലം പൊ​ളി​ച്ചു തു​ട​ങ്ങി
Tuesday, June 2, 2020 11:23 PM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യെ​യും കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെയും ബ​ന്ധി​പ്പി​ക്കു​ന്ന വെ​ന്‍റ് പൈ​പ്പ് പാ​ലം പൊ​ളി​ച്ചു​മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. നാ​ലു ദി​വ​സ​ത്തി​ന​കം പൂ​ർ​ണ്ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​യാ​ണ് പൊ​ളി​ച്ചു​മാ​റ്റാ​ൻ ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വാ​സു ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ. ഈ ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ത​ന്നെ പു​ല്ലൂ​രാം​പാ​റ ഇ​ല​ന്ത് ക​ട​വ് പാ​ല​വും പൊ​ളി​ച്ചു​മാ​റ്റും.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​രു​പാ​ല​ങ്ങ​ളും പു​ഴ ദി​ശ​മാ​റി ഒ​ഴു​കാ​നും മ​ഴ​ക്കാ​ല​ത്ത് മ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ അ​ടി​ഞ്ഞു​കൂ​ടി അ​പ​ക​ടം വ​രു​ത്തി​വയ്ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.