കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​ന്നു; ഇ​ന്ന് യെല്ലോ അ​ല​ര്‍​ട്ട്
Wednesday, June 3, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​ന്ന​തി​നാ​ല്‍ വ്യാ​പ​ക​മാ​യി മ​ഴ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ​യും കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ​യും സ്വാ​ധീ​ന​ത്താ​ല്‍ കേ​ര​ള​ത്തി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ല്‍ ഇ​ന്ന് യെല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ഗ്രീൻ അ​ല​ര്‍​ട്ടാ​ണ്. അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രാ​ദേ​ശി​ക​മാ​യ ചെ​റി​യ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത വ​ര്‍​ധി​ക്കു​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ യെല്ലോ അ​ല​ര്‍​ട്ട് ആ​ണെ​ങ്കി​ലും മു​ന്‍​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യ​ള​വ് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.
മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് അ​തി​ന​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ലും വി​ല്ലേ​ജ് ത​ല​ത്തി​ലും ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ വ​ള്‍​ന​റ​ബി​ള്‍ ഗ്രൂ​പ്പി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നിർദേശം ന​ല്‍​കി​യി​ട്ടു​ണ്ട്.
ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ത്ത​രം സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് ഉ​റ​പ്പാ​ക്കി പോ​ലീ​സ്, വ​നം​വ​കു​പ്പ്, ഫ​യ​ര്‍ ഫോ​ഴ്സ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ , ഡാം ​ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ഇ​വ​രു​ടെ​യെ​ല്ലാം ഏ​കോ​പ​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണം.