വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം: പ​ക​ര്‍​ച്ച​വ്യാ​ധി​പ്പേടി​യി​ല്‍ ന​ഗ​രം
Wednesday, June 3, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ഈ ​മ​ഴ​ക്കാ​ല​ത്തും ന​ഗ​ര​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. ജി​ല്ലാ​ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ല്‍ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു​.
ജ​ന​ത്തി​ര​ക്കേ​റി​യ മാ​വൂ​ര്‍​റോ​ഡി​ൽ തു​ട​രു​ന്ന ഡ്രെ​യി​നേ​ജ് നിർമാണം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. മ​ഴ രൂ​ക്ഷ​മാ​യാ​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​കും. കോ​വി​ഡ് കാ​ല​ത്തെ സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ കാ​ര​ണം പ്ര​വൃ​ത്തി​ക​ള്‍ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. വെ​ള്ളം കെ​ട്ടി​നി​ന്നാ​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. അ​തോ​ടൊ​പ്പം മൂ​ടി​യ അ​ഴു​ക്കു​ചാ​ലി​ല്‍ നി​ന്നും വെ​ള്ളം വീ​ണ്ടും റോ​ഡി​ലേ​ക്കി​റ​ങ്ങുന്ന അ​വ​സ്ഥ​യും നിലനിൽക്കുന്നു. മ​റ്റി​ട​ങ്ങ​ളി​ല്‍ ഓ​വു​ചാ​ലു​ക​ളി​ല്‍ നി​ന്നും ച​ളിനീ​ക്കാ​ത്ത​തി​നാ​ല്‍ മ​ഴ കു​റ​ച്ചു​പെ​യ്താ​ല്‍ ത​ന്നെ നി​റ​ഞ്ഞു​ക​വി​യു​ന്ന അ​വ​സ്ഥ​യാ​ണ്.​ശ്രീ​ക​ണേ്ഠ​ശ്വ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​കൂ​ടി​യു​ള്ള റോ​ഡി​ലും സ​മാ​ന​അ​വ​സ്ഥ​യാ​ണ്.​മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
ശു​ചീ​ക​ര​ണം സു​ഗ​മ​മാ​ക്കാ​നും നി​രീ​ക്ഷി​ക്കാ​നു​മാ​യി മി​ഷ​ന്‍ ടീം ​ഉ​ണ്ടാ​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍ കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത് എ​ത്ര​ക​ണ്ട് ഫ​ല​പ്രാ​പ്തി​യു​ണ്ടാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ നാട്ടുകാർക്ക് ആ​ശ​ങ്ക​യു​ണ്ട്. റോ​ഡ​രി​കു​ക​ളി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍, ഹോ​ര്‍​ഡി​ങ്ങു​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ല്‍ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ പ​രി​ശോ​ധി​ച്ച് പി​ടി​എ​യു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ഉ​ട​മ​ത​ന്നെ​യാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു​ണ്ട്.
മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് വൈ​ദ്യു​തി ക​മ്പി​ക​ള്‍, ഡാം, ​ക​ട​ല്‍​ഭി​ത്തി സം​ര​ക്ഷ​ണം, ഓ​ട​ക​ള്‍ എ​ന്നി​വ​യു​ടെ സ്ഥിതിയും പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം.