കൂ​രാ​ച്ചു​ണ്ടി​ൽ ഫോ​ഗിം​ഗ് ന​ട​ത്തി
Friday, June 5, 2020 11:42 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഫോ​ഗിം​ഗ് ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലു​ള്ള മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഇ​ന്ന് ശു​ചീ​ക​ര​ണ പ​രി​പാ​ടി ന​ട​ക്കും.

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം നടത്തി

ത​ല​യാ​ട്: ഡെ​ങ്കി​പ്പ​നി പോ​ലു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ​യും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ലി​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണ സം​ഘ​ടി​പ്പി​ച്ചു. ക​ല്ലു​ള്ള​തോ​ട് അ​ങ്ങാ​ടി​യും ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള ഹോ​മി​യോ ഡി​സ്പ്പ​ൻ​സ​റി പ​രി​സ​ര​വു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​രി​ച്ച​ത്. സെ​ക്ര​ട്ട​റി വി.​കെ. റ​ഷീ​ദ്, ട്ര​സ്റ്റ് മെം​ബർ സി​ദ്ധി​ഖ് പ​ന​ക്ക​ൽ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.