പൂ​നൂ​ര്‍ പു​ഴ: ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്നും യു​ഡി​എ​ഫ് പി​ന്മാ​റ​ണമെന്ന്
Saturday, June 6, 2020 10:51 PM IST
താ​മ​ര​ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് മെംബര്‍​മാ​രും നേ​തൃ​ത്വ​വും മു​ന്നോ​ട്ട് പോ​കു​ന്ന​ത് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പൂ​നൂ​ര്‍ പു​ഴ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് വേ​ണ്ടി വ്യ​ത്യ​സ്ത​മാ​യ പ​ദ്ധ​തി​യാ​ണ് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​യ്യാ​റാ​ക്കി​യ​ത്. പ​ദ്ധ​തി പ്ര​കാ​രം മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്കു​ള്ള പൂ​നൂ​ര്‍ പു​ഴ സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി.യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, സ്റ്റാ​ന്‍റിം​ങ്ങ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​സി.​തോ​മ​സ്, മ​ദാ​രി ജു​ബൈ​രി​യ, ബേ​ബി ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.