‘ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന് ന​ഷ്ട​മാ​യ​ത് ക​രു​ത്ത​നാ​യ സാ​ര​ഥി​യെ’
Saturday, June 6, 2020 11:52 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ത​ല​ഞ്ഞി സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ ക​ട​യ്ക്കാ​ട്ടി​ന്‍റെ വേ​ർ​പാ​ടോ​ടെ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന് ന​ഷ്മ​ടാ​യ​ത് ക​രു​ത്ത​നാ​യ സാ​ര​ഥി​യെ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ലാ​ർ​ക്കാ​യി ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ പ്ര​വേ​ശി​ച്ച അ​ല​ക്സ് ക​ട​യ്ക്കാ​ട്ട് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക്രി​സ്തീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലും സജീവമാ​യി​രു​ന്നു.
മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ കീ​ഴി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ജീ​വി​തം ന​യി​ക്കു​ന്പോ​ഴാ​ണ് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ മ​ണി​മൂ​ളി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ല് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ക്സ​ല​ന്‍റ് മീ​റ്റു​ക​ൾ, മാ​തൃ​വേ​ദി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ൽ, ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ തു​ട​ങ്ങി​യ​വ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക റാ​ലി​ക്ക് മ​ണി​മൂ​ളി ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച അ​ദ്ദേ​ഹം ന​ല്ലൊ​രു കൗ​ണ്‍​സി​ല​ർ കൂ​ടി​യാ​യി​രു​ന്നു . കേ​ര​ള പ​ഞ്ചാ​യ​ത്ത് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.