ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത സി​ഞ്ചെല്ലൂ​സ്
Saturday, June 6, 2020 11:52 PM IST
മാ​ന​ന്ത​വാ​ടി: രൂ​പ​ത​യു​ടെ മ​ണി​മൂ​ളി, നി​ല​ന്പൂ​ർ റീ​ജ​ന്‍റെ പു​തി​യ സി​‌​ഞ്ചെല്ലൂ​സാ​യി ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ നി​യ​മി​ത​നാ​യി. മ​ണ​ക്കു​ന്നേ​ൽ ഐ​സ​ക് - സാ​റാ​മ്മ ദ​ന്പ​തി​ക​ളു​ടെ ഏ​ഴു മ​ക്ക​ളി​ൽ അ​ഞ്ചാ​മ​നാ​യി ക​ട​ൽ​മാ​ട് ഇ​ട​വ​ക​യി​ൽ ജ​നി​ച്ചു.

ബം​ഗ​ളൂ​രു ധ​ർ​മ്മാ​രാം വി​ദ്യാ​ക്ഷേ​ത്ര​ത്തി​ൽ ത​ത്വ​ശാ​സ്ത്ര, ദൈ​വ​ശാ​സ്ത്ര പ​രീ​ശീ​ല​ന​ത്തി​ന് ശേ​ഷം 1993ൽ ​മാ​ന​ന്ത​വാ​ടി രൂ​പ​ത​യ്ക്കു​വേ​ണ്ടി വൈ​ദി​ക​നാ​യി. ചു​ങ്ക​ക്കു​ന്ന് ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ​റാ​യും പൂ​ള​പ്പാ​ടം, പോ​രൂ​ർ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തു. ഒ​ന്പ​ത് വ​ർ​ഷ​ം മം​ഗ​ലാ​പു​ര​ത്തെ ജോ​ർ​ദ്ദാ​നി​യ എ​സ്റ്റേ​റ്റി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ചു​ങ്ക​ക്കു​ന്ന് വി​കാ​രി​യാ​യി. ഇ​പ്പോ​ൾ ക​യ്യൂ​ന്നി ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യും നീ​ലി​ഗി​രി റീ​ജ​ന്‍റെ ഡ​യ​റ​ക്ട​റാ​യും സേ​വ​നം ചെ​യ്തു വ​രു​ന്നു. മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ പൊ​തു​സ്ഥ​ലം​മാ​റ്റ ദി​വ​സ​മാ​യ ജൂ​ണ്‍ 27ന് ​ചാ​ർ​ജെടു​ക്കും.