കു​റ്റ്യാ​ടി ഡാം ​നി​റ​ഞ്ഞു
Saturday, June 6, 2020 11:52 PM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ല്‍ 38.45 മീ​റ്റ​ര്‍ വെ​ള്ള​മെ​ത്തി​യ​തോ​ടെ റി​സ​ര്‍​വോ​യ​റി​ല്‍ നി​ന്ന് സ്പി​ല്‍​വേ​യി​ലൂ​ടെ പു​ഴ​യി​ലേ​ക്കു വെള്ളം ഒ​ഴു​കാ​നാ​രം​ഭി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് ക​നാ​ല്‍ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ചി​രു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ ഡാ​മി​ന്‍റെ സ്പി​ല്‍​വേ​ഷ​ട്ട​റു​ക​ള്‍ നാ​ലും തു​റ​ന്നി​രു​ന്നു.