കോഴിക്കോട്ട് നാ​ല് പേ​ര്‍​ക്ക് രോഗബാധ
Saturday, June 6, 2020 11:53 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ലു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​ജ​യ​ശ്രി അ​റി​യി​ച്ചു. മൂ​ന്ന് അ​ഴി​യൂ​ര്‍ സ്വ​ദേ​ശി​ക​ളും ഒ​രു ഏ​റാ​മ​ല സ്വ​ദേ​ശി​യു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. നാ​ല് പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രാ​ണ്.​

ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​രി​ലെ ആ​റ് എ​യ​ര്‍​ ഇ​ന്ത്യാ ജീ​വ​ന​ക്കാ​രും കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 33 വ​യ​സു​ള്ള ഫ​റോ​ക്ക് സ്വ​ദേ​ശി​യും രോ​ഗ​മു​ക്തി നേ​ടി.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ദ്യ​ത്തെ അ​ഴി​യൂ​ര്‍ സ്വ​ദേ​ശി (36 ) മേ​യ് 28 ന് ​ചെ​ന്നൈ​യി​ല്‍ നി​ന്ന് ബ​സി​ല്‍ യാ​ത്ര​ചെ​യ്ത് 29 ന് ​അ​ഴി​യൂ​രി​ലെ വീ​ട്ടി​ല്‍ എത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി പോ​സി​റ്റീ​വാ​യി.​അ​ഴി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് ര​ണ്ട് പേ​ര്‍ (49, 57 വ​യസ്) മേ​യ് 21 ന് ​കാ​റി​ല്‍ ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട് 23 ന് ​അ​ഴി​യൂ​രി​ലെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നാ​ലാ​മ​ത്തെ വ്യ​ക്തി​യാ​യ ഏ​റാ​മ​ല സ്വ​ദേ​ശി (38) മേയ് 27 ന് ​കാ​റി​ല്‍ ചെ​ന്നൈ​യി​ല്‍ നി​ന്നു യാ​ത്ര പു​റ​പ്പെ​ട്ട് ഏ​റാ​മ​ല​യി​ലെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി.
ചി​കി​ത്സ​യ്ക്കാ​യി നാ​ലു പേ​രെ​യും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍ററി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ള്‍ തൃ​പ്തി​ക​ര​മാ​ണ്.​ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 96 ആ​യി.

44 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ 51 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 20 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 27 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും ര​ണ്ടു പേ​ര്‍ ക​ണ്ണൂ​രി​ലും ഒ​രു എ​യ​ര്‍​ഇ​ന്ത്യ ജീ​വ​ന​ക്കാ​രി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും ര​ണ്ട് വീ​തം കാ​സ​ര്‍​ഗോ​ഡ്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ ക്യാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 414 സ്ര​വ​ സാന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 6,663 സ്ര​വ സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 6387 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു.
ഇ​തി​ല്‍ 6291 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 276 പേ​രു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.