ചെ​ങ്ങോ​ടു​മ​ല​യി​ൽനി​ന്ന് ക്ഷുദ്രജീ​വി​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്നു
Tuesday, June 30, 2020 11:52 PM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ൽ ക്വാ​റി ക​മ്പ​നി കാ​ട് ന​ശി​പ്പി​ച്ച​തോ​ടെ ജീ​വി​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മ​ല​യു​ടെ താ​ഴ്‌വാ​ര​മാ​യ വേ​ട്ടൂ​ണ്ട ഭാ​ഗ​ത്ത് പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. നാ​ട്ടു​കാ​ർ പാ​മ്പി​നെ പി​ടി​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ ഏ​ൽ​പ്പി​ച്ചു.
പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ സു​രേ​ന്ദ്ര​ൻ ക​രി​ങ്ങാ​ട് എ​ത്തി പാ​മ്പി​നെ പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​മേ​ഖ​ല​യി​ൽ വി​ട്ടു. കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി എ​ന്നി​വ​യു​ടെ ശ​ല്യവും ഇ​വി​ടെ​യു​ണ്ട്. ചേ​ന, ചേ​മ്പ്, ക​പ്പ, വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ കൃ​ഷി​ക​ളും ഇ​വ ന​ശി​പ്പി​ക്കു​ക​യാ​ണ്. ന​ര​യം​കു​ള​ത്ത് ത​റേ​ങ്കി​ൽ വേ​ലാ​യു​ധ​ന്‍റെ തെ​ങ്ങി​ൽ തൈ ​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. മൂ​ലാ​ട്, ആ​വ​റാ​ട്ട്മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലും പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. മ​ല​യി​ൽ നി​ന്നി​റ​ങ്ങി​യ കു​ര​ങ്ങ് കൂ​ട്ടാ​ലി​ട ടൗ​ണി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും ഈ ​അ​ടു​ത്താ​ണ്.
ഇ​വി​ടെ മ​യി​ലി​നേ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി ജീ​വി​ക​ൾ ചെ​ങ്ങോ​ടു​മ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടും ക്വാ​റി​ക്ക് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന്ന സം​സ്ഥാ​ന വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ൾ ചെ​ങ്ങോ​ടു​മ​ല​യി​ൽ ഒ​രു ജീ​വി​ക​ളേ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യ​ത്. ക്വാ​റി മു​ത​ലാ​ളി വി​ല കൊ​ടു​ത്തു വാ​ങ്ങി​യ റി​പ്പോ​ർ​ട്ടാ​ണെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ലാ​ണ്.