കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ജാ​ഗ്ര​താ​സ​മി​തി ചേ​ർ​ന്നു
Tuesday, June 30, 2020 11:53 PM IST
കൂ​രാ​ച്ചു​ണ്ട്: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ചു​കൊ​ല്ലാ​നു​ള്ള അ​നു​മ​തി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജാ​ഗ്ര​താ​സ​മി​തി യോ​ഗം ചേ​ർ​ന്നു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ തോ​ക്കി​ന് ലൈ​സ​ൻ​സു​ള്ള​വ​രും സ​ന്ന​ദ്ധ​രു​മാ​യ ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി ഡി​എ​ഫ്ഒ​യി​ൽ നി​ന്ന് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റേഞ്ച് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. നി​ല​വി​ൽ തോ​ക്കു​ള്ള ക​ർ​ഷ​ക​ർ ലൈ​സ​ൻ​സ് പു​തു​ക്കാൻ ഡി​എ​ഫ്ഒ​യി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.
കൂ​ടാ​തെ കാ​ട്ടു​പ​ന്നി​ശ​ല്യം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ര​ണ്ട് ക​ർ​ഷ​ക​ർ​ക്കാ​ണ് നി​ല​വി​ൽ തോ​ക്കി​ന് ലൈ​സ​ൻ​സു​ള്ള​ത്. നാ​ല് പേ​ർ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം18​ന് ഇ​റ​ങ്ങി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പ്ര​കാ​രം വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി ആ​റ് മാ​സ​കാ​ല​യ​ള​വി​ലാ​ണ്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ ഒ.​കെ. അ​മ്മ​ദ്, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​ർ അ​ഖി​ൽ നാ​രാ​യ​ണ​ൻ, ഡെ​പ്യൂ​ട്ടി റേഞ്ച​ർ എ.​പി. ശ്രീ​ജി​ത്ത്, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​ജി. അ​മൃ​ത്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, ജോ​സ് വെ​ളി​യ​ത്ത്, സി​നി ജി​നോ, മെം​മ്പ​ർ​മാ​രാ​യ അ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ഓ​മ​ന ര​വീ​ന്ദ്ര​ൻ, കാ​ർ​ത്തി​ക വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.