കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, June 30, 2020 11:54 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​കോം/ ബി​ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​എ​ഫ്ടി / ബി​എ അ​ഫ​സ്ൽ ഉ​ൽ ഉ​ല​മ മാ​ർ​ച്ച്/ ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
ബി​കോ​മി​ന് 17426 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 12350 (71 ശ​ത​മാ​നം) പേ​രും , ബി​എ​യ് ക്ക് 13617 ​പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 11178 (82 ശ​ത​മാ​നം) പേ​രും ബി​ബി​എ​യ്ക്ക് 5426 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 3977(73 ശ​ത​മാ​നം) പേ​രും വി​ജ​യി​ച്ചു.
ബി​എ​സ്ഡ​ബ്ല്യൂ 229 (74 ശ​ത​മാ​നം), ബി​വി​സി 46 (82 ശ​ത​മാ​നം), ബി​എ​ഫ്ടി 19 (95 ശ​ത​മാ​നം), ബി​എ അ​ഫ​സ്ൽ ഉ​ൽ ഉ​ല​മ 541 (89 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ഫ​ല​ങ്ങ​ൾ.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ച് 15 നു ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ നീ​ട്ടി വ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു. എ​ന്നാ​ൽ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും പ​രീ​ക്ഷ​യും കേ​ന്ദ്രീ​കൃ​ത മൂ​ല്യ നി​ർ​ണ​യ​വും ന​ട​ത്തി റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും രാ​പ​ക​ൽ ജോ​ലി ചെ​യ്ത​തു കൊ​ണ്ടാ​ണ് ഇ​ത്ര​വേ​ഗ​ത്തി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി.​അ​നി​ൽ​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ബി​എ​സ്‌​സി ഫ​ലം ജൂ​ലൈ എ​ട്ടി​നും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഫ​ലം പ​ത്തി​നും പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ.​കെ. ഹ​നീ​ഫ പ​റ​ഞ്ഞു. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ആ​ണ് യു​ജി പ​രീ​ക്ഷ എ​ഴു​തി​യ​ത്.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി, പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​സി.​സി. ബാ​ബു, പ​രീ​ക്ഷാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​റി​ജു ലാ​ൽ, ടോം ​തോ​മ​സ്, ഡോ. ​വി​നോ​ദ് കു​മാ​ർ, ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ് , തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.