ഓ​ഫ് റോ​ഡ് ഡ്രൈ​വ്: കൂ​ട​ര​ഞ്ഞി സ്രാ​മ്പിയിൽ യുവാക്കളെ തടഞ്ഞു
Sunday, July 5, 2020 11:30 PM IST
കൂ​ട​ര​ഞ്ഞി: മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഓ​ഫ് റോ​ഡ് ഡ്രൈ​വി​നാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട​ര​ഞ്ഞി സ്രാ​മ്പി പ്ര​ദേ​ശ​ത്ത് എ​ത്തി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ തി​രു​വ​മ്പാ​ടി പോ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഏ​ഴ് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ ഇ​വ​ർ പ്ര​ദേ​ശ​ത്തെ റോ​ഡ് ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​വ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രേ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നുമാ​ണ് ഇ​വ​ർ വന്നത്.
കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ണി വാ​ളി​പ്ലാ​ക്ക​ൽ, ഐ​എ​ൻ​ടി​യു​സി യു​വ​ജ​ന​വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​ൺ ക​ല്ലി​ടി​ക്കി​ൽ, അ​ജേ​ഷ് കൊ​ച്ചു​ക​ടു​പ്പി​ൽ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.