പെ​യ്ഡ് ക്വ​ാറ​ന്‍റൈ​ൻ കേ​ന്ദ്രങ്ങ​ൾ സ​ജ്ജീ​ക​രി​ക്ക​ണമെന്ന്
Sunday, July 5, 2020 11:30 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പോ​സ്റ്റീ​വ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യും ഐ​എം​എ സ​മൂ​ഹ വ്യാ​പ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളും അ​ന്യ സം​സ്ഥാ​ന​ക്കാ​രും കൂ​ടു​ത​ൽ എ​ത്തു​ന്ന​തോ​ടെ മും​ബെ​യി​ൽ ജൈ​ന മ​ത​സ്ഥ​ർ ആ​രം​ഭി​ച്ച മാ​തൃ​ക​യി​ൽ ക്വ​ാറ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളാ​രം​ഭി​ക്ക​ണ​മെ​ന്ന് മ​ല​ബാ​ർ വി​ക​സ​ന സ​മി​തി ര​ക്ഷാ​ധി​കാ​രി ഡോ. ​എ.​വി. അ​നൂ​പ്, പ്ര​സി​ഡ​ന്‍റ് സി.​ഇ. ചാ​ക്കു​ണ്ണി എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

സ്കൂ​ളി​ന് ക​സേ​ര കൈ​മാ​റി

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ 1990 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ‘ഇ​റ്റെ​ണ​ൽ ഫ്രണ്ട്സ്' സ്കൂ​ളി​ലെ ഐ​ടി ലാ​ബി​നും സെ​മി​നാ​ർ ഹാ​ളി​നു​മാ​യി ക​സേ​ര​ക​ൾ ന​ൽ​കി. ‌ സ​ഹ​പാ​ഠി​ക്കു​ള്ള ഭ​വ​ന​മാ​ണ് അ​ടു​ത്ത ല​ക്ഷ്യ​മെ​ന്ന് സെ​ക്ര​ട്ട​റി ജ​നി​ൽ ജോ​ൺ പ​റ​ഞ്ഞു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​രു​ൺ ക​സേ​ര​ക​ൾ സ്വീ​ക​രി​ച്ചു​. പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി നീ​ണ്ടു​കു​ന്നേ​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജു ഇ​മ്മാ​നു​വ​ൽ, ജി​നോ കു​ര്യ​ൻ, ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.