ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് തു​ട​ക്ക​ം
Sunday, July 5, 2020 11:31 PM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ ക്രി​സ്റ്റ​ല്‍ പ​ദ്ധ​തി​യി​ല്‍ വി​വി​ധ ഓ​ണ്‍​ലൈ​ന്‍ വി​ദ്യ​ഭ്യാ​സ ക്ലാ​സു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി ഓ​ണ്‍ ലൈ​ന്‍ ക്വി​സ്, എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍ലൈ​ന്‍ ക​രി​യ​ര്‍ ക്ലാ​സു​ക​ളും ന​ട​ത്തും. പ​ദ്ധ​തി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഇ​ഒ എ​ന്‍.​പി. മു​ഹ​മ്മ​ദ് അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സി​റാ​മി​ക്ക് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ വാ​യോ​ളി മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്രി​സ്റ്റ​ല്‍ കോ​ഡി​നേ​റ്റ​ര്‍​മാ​രാ​യ എം.​പി. മ​ജീ​ദ് ജോ​സ് തി​രു​ത്തി​മ​റ്റം, സി​ജി, പി.​എ ഉ​സ്സ​യി​ന്‍, റാ​ഷി താ​മ​ര​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.