സ്വ​പ്‌​ന സു​രേ​ഷി​ന് ന​ല്‍​കി​യ ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം: യൂ​ത്ത് ലീ​ഗ്
Thursday, July 9, 2020 11:36 PM IST
കോ​ഴി​ക്കോ​ട് : യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹോം ​സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് സ്വ​പ്‌​ന സു​രേ​ഷി​ന് ല​ഭി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ്.
എം​ബ​സി​യി​ലും കോ​ണ്‍​സു​ലേ​റ്റി​ലും ജോ​ലി​യി​ല്‍ ഇ​രി​ക്ക​ണ​മെ​ങ്കി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച് ആ​റു​മാ​സ​ത്തി​ന​കം ഹോം ​സെ​ക്ര​ട്ട​റി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണം. ഉ​ന്ന​ത ബ​ന്ധ​മി​ല്ലാ​തെ ക​ള​ങ്കി​ത​യാ​യ സ്വ​പ്‌​ന സു​രേ​ഷി​ന് ഇ​ത് ല​ഭ്യ​മാ​കി​ല്ല. ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള അ​ടു​പ്പ​മാ​ണ് ഇ​ത്ത​രം ഒ​രു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വ​പ്ന സു​രേ​ഷി​ന് ല​ഭി​ക്കാ​ന്‍ കാ​ര​ണം. മു​ഖ്യ​മ​ന്ത്രി​യും ഹ​വാ​ല ഇ​ട​പാ​ടു​കാ​രു​മാ​യും സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രു​മാ​യു​മു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​ത്തെ​കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.
പി​ആ​ര്‍ വ​ര്‍​ക്കി​നും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഹ​വാ​ല - സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളാ​ണ്.​മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ടേ​റ്റു​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും ഫി​റോ​സ് അ​റി​യി​ച്ചു.