അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി ആ​രം​ഭി​ച്ചു
Friday, July 10, 2020 11:35 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ​പ​ഞ്ചാ​യ​ത്ത് വ​നി​താ ശി​ശു​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി ആ​രം​ഭി​ച്ചു. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ക​ട്ടി​പ്പാ​റ​യി​ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങു​ന്ന​ത്.
സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ഗ​ര്‍​ഭി​ണി പ​രി​ച​ര്യ പ്ര​സ​വാ​ന​ന്ത​ര ശു​ശ്രൂ​ഷ, ന​വ​ജാ​ത ശി​ശു പ​രി​ച​ര​ണം, വെ​ല്‍ ബേ​ബി ആ​ന്‍​ഡ് ഏ​ര്‍​ലി ഡി​റ്റ​ക്ഷ​ന്‍ ക്ലി​നി​ക് എ​ന്നീ സേ​വ​നം ഈ ​പ​ദ്ധ​തി വ​ഴി ല​ഭ്യ​മാ​കും. സ​മ്പൂ​ര്‍​ണ്ണ ആ​രോ​ഗ്യ​വ​തി​യാ​യ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും സം​ര​ക്ഷി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. എ​ല്ലാ ബു​ധ​നാ​ഴ്ച​യും ഡി​സ്‌​പെ​ന്‍​സ​റി കേ​ന്ദ്രീ​ക​രി​ച്ച് അ​മ്മ​യും കു​ഞ്ഞും സ്‌​പെ​ഷല്‍ ഒ​പി ന​ട​ക്കും.
മാ​ന​സി​ക സം​ഘ​ര്‍​ഷ​മു​ള്ള​വ​ര്‍​ക്കാ​യി ടെ​ലി കൗ​ണ്‍​സി​ലി​ംഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ പ്ര​വീ​ണ്‍ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.