തെ​രു​വി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി ഉ​ദ​യം ഹോം
Friday, July 10, 2020 11:35 PM IST
കോ​ഴി​ക്കോ​ട്: തെ​രു​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി മാ​ങ്കാ​വി​ല്‍ ആ​രം​ഭി​ച്ച ഉ​ദ​യം ഹോം ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​ല​ര്‍​ത്തു​ന്ന മാ​നു​ഷി​ക നി​ല​പാ​ടി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് തെ​രു​വു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് വേ​ണ്ടി ആ​രം​ഭി​ച്ച ഉ​ദ​യം ഹോ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ സ്ഥി​രം കേ​ന്ദ്രം ഒ​രു​ക്കും. തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ണ​ല്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഉ​ദ​യം ഹോം ​ആ​രം​ഭി​ച്ച​ത്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ തെ​രു​വു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് അ​ന്തി​യു​റ​ങ്ങാ​ന്‍ ഒ​രു സ്ഥി​രം സം​വി​ധാ​ന​മെ​ന്ന നി​ല​യി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​യാ​ണ് ഉ​ദ​യം ഹോം ​ആ​രം​ഭി​ച്ച​ത്.
എം​എ​ല്‍​എ​മാ​രാ​യ എ ​പ്ര​ദീ​പ്കു​മാ​ര്‍, എം ​കെ മു​നീ​ര്‍ , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ , ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു, സി​റ്റി പൊ​ലി​സ് ക​മി​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ്, സ​ബ് ക​ള​ക്ട​ര്‍ ജി ​പ്രി​യ​ങ്ക, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​പി. ഷ​ഹീ​ദ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു