കോ​വി​ഡ്: നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു
Sunday, July 12, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: പു​തു​താ​യി വ​ന്ന 950 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 15,375പേ​ര്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ . ഇ​തു​വ​രെ 62,869 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 49 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 270 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​തി​ല്‍ 156 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 101 പേ​ര്‍ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലും 13 പേ​ര്‍ എ​ന്‍​ഐ​ടി എ​ഫ് എ​ല്‍​ടി​സി​യി​ലു​മാ​ണ്. 42 പേ​ര്‍ ഇ​ന്ന് ഡി​സ്ചാ​ര്‍​ജ് ആ​യി.​ആ​കെ 20,621 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 20,113 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 19,716 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.
പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 508 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.​ജി​ല്ല​യി​ല്‍ ആ​കെ 10,007 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 849 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 9,068 പേ​ര്‍ വീ​ടു​ക​ളി​ലും 90 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 79 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 14,500 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.