കൊ​ടു​വ​ള്ളി​യി​ല്‍ മൊ​ത്ത വി​ത​ര​ണ ക​ട​യി​ല്‍ തീ​പി​ടി​ച്ചു
Sunday, July 12, 2020 11:55 PM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി​യി​ല്‍ മൊ​ത്ത വി​ത​ര​ണ​ക​ട​യ്ക്ക് തീ​പി​ടി​ച്ചു. കൊ​ടു​വ​ള്ളി-​ഓ​മ​ശേ​രി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​എം സ്റ്റോ​റി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പാ​ക്ക് ചെ​യ്ത മി​ഠാ​യി​ക​ള്‍ , പ​ല​ഹാ​ര​ങ്ങ​ള്‍, സൗ​ന്ദ​ര്യ വ​ര്‍​ധ​ക വ​സ്തു​ക്ക​ള്‍ , ക​ട​യി​ലെ സി​സി​ടി​വി, ക​ംപ്യൂട്ട​ര്‍ എ​ന്നി​വ ക​ത്തി ന​ശി​ച്ചു.
ക​ട​യി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ കൊ​ടു​വ​ള്ളി രാ​രോ​ത്ത് ചാ​ലി​ല്‍ അ​ന്‍​വ​ര്‍ ഷ​ബീ​ര്‍ ക​ട തു​റ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ ക​ട​യു​ടെ ഒ​രു ഭാ​ഗ​ത്തെ സാ​ധ​ന​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ന​രി​ക്കു​നി​യി​ല്‍ നി​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.