രോഗികളുടെ ഉ​റ​വി​ടം അവ്യ​ക്ത​ം; വ​ട​ക​ര ന​ഗ​രം ജാ​ഗ്ര​ത​യി​ൽ
Monday, July 13, 2020 11:15 PM IST
വ​ട​ക​ര: ന​ഗ​ര​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​ത് ആ​ശ​ങ്ക​യ്ക്കു കാ​ണ​മാ​യി. ച​ന്ത​പ്പ​റ​ന്പി​ലെ പ​ച്ച​ക്ക​റി ക​ട​യി​ലെ​യും അ​ട​ക്കാ​ത്തെ​രു​വി​ലെ കൊ​പ്ര​ക്ക​ട​യി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തേ തു​ട​ർ​ന്നു ച​ന്ത​പ്പ​റ​ന്പും അ​ട​ക്കാ​ത്തെ​രു​വും അ​ട​ച്ചു. ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​യി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​രു​ന്നൂ​റ്റ​ന്പ​തോ​ളം പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കും. നാ​ളെ രാ​വി​ലെ ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നു ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ച​ന്ത​പ്പ​റ​ന്പി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പോ​ലീ​സ് ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ​ഴ​യ സ്റ്റാ​ൻഡിലേ​ക്കും പ്ര​വേ​ശ​ന​മി​ല്ല. അ​ട​ക്കാ​ത്തെ​രു​വി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സ് അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രും ഇ​ന്നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ്.
ഇ​വ​ർ​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​ച്ച​ക്ക​റി തൊ​ഴി​ലാ​ളി ക​ഴി​ഞ്ഞ ആ​ഴ്ച കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യ​താ​യി പ​റ​യു​ന്നു. കൊ​പ്ര​ തൊ​ഴി​ലാ​ളി മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഗ​ൾ​ഫി​ൽ നി​ന്ന് എ​ത്തി​യ​താ​ണ്. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​ത് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​രു​വ​രേ​യും കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.