നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം
Saturday, August 1, 2020 11:22 PM IST
നി​ല​ന്പൂ​ർ: ന​ഞ്ച​ൻ​കോ​ട്-​വ​യ​നാ​ട് -നി​ല​ന്പൂ​ർ റെ​യി​ൽ​വേ ലൈ​ൻ പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു ഡീ​റ്റെ​യി​ൽ​ഡ് പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് (ഡി​പി​ആ​ർ) ത​യാ​റാ​ക്കു​ന്ന​തി​നു വേ​ണ്ടി കേ​ര​ള റെ​യി​ൽ ഇ​ൻ​ഫ്രാ സ്ട്ര​ക്ച്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി സു​രേ​ഷ് അം​ഗ​ഡി, രാ​ഹു​ൽ ഗാ​ന്ധി എം​പി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​യി അ​നി​ൽ കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
ന​ഞ്ച​ൻ​കോ​ട്-​വ​യ​നാ​ട്-​നി​ല​ന്പൂ​ർ റെ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം എ​ന്ന് ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി എം​പി ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ർ​ണാ​ട​ക സം​സ്ഥാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി രാ​ഹു​ൽ ഗാ​ന്ധി എം​പി​യെ അ​റി​യി​ച്ചു. വി​വി​ധ ക​ർ​മ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​നാ​ളാ​യി നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​പ്പാ​ത​ക്കു​ള്ള മു​റ​വി​ളി ന​ട​ക്കു​ന്നു. മു​ൻ​പ് ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും പാ​ത​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യി​രു​ന്നി​ല്ല.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​ന്പൂ​ർ-​മൈ​സൂ​രു റെ​യി​ൽ​വേ ക​ർ​മ സ​മി​തി, നി​ല​ന്പൂ​ർ മ​ല​യോ​ര ഹൈ​വേ ക​ർ​മ സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ കാ​ന്പ​യി​ൻ തു​ട​ങ്ങി​യി​രു​ന്നു. ഷൊ​ർ​ണൂ​ർ-​ചെ​ന്നൈ, കൊ​ങ്ക​ണ്‍ പാ​ത​ക​ൾ​ക്ക് ഒ​രു ബ​ദ​ൽ​പാ​ത എ​ന്ന നി​ല​യി​ലാ​ണ് നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് പാ​ത​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​ത്.
റെ​യി​ൽ​വേ നേ​രി​ട്ടും ഡി​എം​ആ​ർ​സി വ​ഴി​യും ന​ട​ത്തി​യ സ​ർ​വേ​ക​ളി​ൽ പാ​ത ലാ​ഭ​ക​ര​മാ​ണെ​ന്ന് ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2016-ൽ ​ഇ​തി​ന് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, അ​നു​മ​തി നേ​ടാ​നാ​യി​ട്ടും പാ​ത​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യി​രു​ന്നി​ല്ല.
കൊ​ച്ചി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ബെ​ങ്ക​ളൂ​രു​വി​ലേ​ക്കാ​രു എ​ളു​പ്പ പാ​ത, ബെ​ങ്ക​ളൂ​രു വ​ഴി ഹൈ​ദ​ര​ബാ​ദി​ലേ​ക്ക് ഒ​രു ഐ​ടി കോ​റി​ഡോ​ർ, നി​ര​വ​ധി ടൂ​റി​സം സാ​ധ്യ​ത​ക​ൾ, റെ​യി​ൽ​വേ ഭൂ​പ​ട​ത്തി​ൽ വ​യ​നാ​ടി​നൊ​രു പ്ര​മു​ഖ സ്ഥാ​നം ഇ​ങ്ങ​നെ ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​പ്പാ​ത​ക്ക് പ്ര​തീ​ക്ഷ​ക​ൾ നി​ര​വ​ധി​യാ​ണ്.
കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ൾ ചേ​ർ​ന്ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക​യും മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലൂ​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ഒ​രു ദി​വ​സം ഏ​ക​ദേ​ശം 50,000-ത്തോ​ളം പേ​ർ വി​ദ്യാ​ഭ്യാ​സം, വി​നോ​ദം, ബി​സി​ന​സ്, ആ​രോ​ഗ്യം, ജോ​ലി തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് പു​റ​ത്തു​പോ​കു​ന്നു​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക​മാ​യ ക​ണ​ക്കു​ക​ൾ.
2016-ൽ ​അ​നു​മ​തി നേ​ടി പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​തെ മു​ട​ന്ത​ൻ ന്യാ​യം പ​റ​യു​ന്ന സ​ർ​ക്കാ​ർ ലാ​ഭ​ക​ര​മ​ല്ലെ​ന്ന് ക​ണ്ട ത​ല​ശേരി-​മൈ​സൂ​രു പാ​ത​യു​ടെ സ്ഥ​ല​മെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 150 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഇ​തോ​ടെ ന​ഞ്ച​ൻ​കോ​ട് പാ​ത​യെ അ​ട്ടി​മ​റി​ച്ചു എ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി.
അ​ന്ന് ന​ഞ്ച​ൻ​കൊ​ട് പാ​ത​ക്കു​ണ്ടാ​യി​രു​ന്ന​ത് വെ​റും പ​ത്തു​കോ​ടി രൂ​പ​മാ​ത്ര​മാ​യി​രു​ന്നു. ന​ഞ്ച​ൻ​കോ​ട് പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്പോ​ൾ കൊ​ച്ചി​യി​ൽ നി​ന്ന് ബം​ഗളൂ​രു​വി​ലേ​ക്ക് 130 കി​ലോ​മീ​റ്റ​റും മൈ​സൂ​രു​വി​ലേ​ക്ക് 400 കി​ലോ​മീ​റ്റ​റും ലാ​ഭി​ക്കാ​മെ​ന്ന വാ​സ്ത​വം കാ​ണാ​തെ പോ​കു​ക​യാ​ണ്. നി​ല​ന്പൂ​രി​ൽ നി​ന്ന് ന​ഞ്ച​ൻ​കോ​ടി​ലേ​ക്ക് 156 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണ് ഇ.​ശ്രീ​ധ​ര​ൻ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ന് വേ​ണ്ടി വ​രു​ന്ന ചെ​ല​വ് 3500 കോ​ടി രൂ​പ​യും.
പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​കൂ​ടി വേ​ണ്ടി​യാ​ണ് കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​പി​ച്ച​ത്. അ​ന്തി​മ സ​ർ​വേ​യും പ​ദ്ധ​തി രേ​ഖ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ ഡി​എം​ആ​ർ​സി​ക്ക് വേ​ണ്ട ര​ണ്ടു കോ​ടി രൂ​പ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ക​ന്പ​നി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്.
പാ​ത പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​തെ വി​ശ്ര​മ​മി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ് നി​ല​ന്പൂ​രി​ലേ​യും ബ​ത്തേ​രി​യി​ലേ​യും വി​വി​ധ ക​ർ​മ സ​മി​തി​ക​ൾ.