പി​എം​എ​വൈ​യു​ടെ പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​ം: വ​ഞ്ചി​ത​രാ​ക​രു​തെന്ന്
Saturday, August 1, 2020 11:22 PM IST
കോ​ഴി​ക്കോ​ട്: പി​എം​എ വൈ ​പ​ദ്ധ​തി​യി​ൽ ഒാഗ​സ്റ്റ് 14 വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ന്നു​വെ​ന്ന പേ​രി​ലു​ള്ള വ്യാ​ജ പ്ര​ച​ര​ണ​ത്തി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് പി​എം​എ​വൈ (ഗ്രാ​മീ​ൺ) സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ൽ ഡ​വ​ല​പ്പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ വി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ലൈ​ഫ് പ​ദ്ധ​തി​യി​ൽ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഒാഗ​സ്റ്റ് ഒ​ന്നു മു​ത​ൽ 14 വ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഈ ​പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്താ​നാ​ണ് പി​എം​എ​വൈ​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്ട്‌​സ്അ​പ്പ് പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. പി​എം​എ​വൈ (ജി) ​യി​ൽ ആ​വാ​സ്പ്ല​സ് മൊ​ബൈ​ൽ ആ​പ് മു​ഖേ​ന പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ന്ന​തി​ന് 2019 മാ​ർ​ച്ച് എ​ട്ട് വ​രെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ത​ന്നി​രു​ന്ന​ത്. അ​ങ്ങ​നെ ചേ​ർ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​ധാ​ർ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യു​ള്ളൂ. ആ​വാ​സ് പ്ല​സി​ൽ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ക​ണ്ട് തെ​റ്റി​ദ്ധ​രി​ച്ച് വി​ഇ​ഒ​മാ​രെ​യോ, ജ​ന​പ്ര​തി​നി​ധി​ക​ളെ​യോ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യും പി​എം​എ​വൈ (ഗ്രാ​മീ​ൺ) സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.