കോഴിക്കോട്ട് യുവാവ് മരിച്ചു
Saturday, August 1, 2020 11:23 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

പെ​രു​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ലെ ക​ള​ത്തി​ല്‍ രാ​ജേ​ഷ് (45) ആ​ണ് മ​രി​ച്ച​ത്. മ​സ്തി​ഷ്‌​ക്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഒ​ന്ന​ര​വ​ര്‍​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 18ന് ​ന​ട​ത്തി​യ കോ​വി​ഡ് ടെ​സ്റ്റി​ൽ പോ​സി​റ്റീ​വ് ആ​യ​തോ​ടെ കൊ​റോ​ണ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. ഇ​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​വും ഉ​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ച​ത്. രാ​ജേ​ഷി​ന് കോ​വി​ഡ് ബാ​ധി​ച്ച​ത് എ​വി​ടെ നി​ന്നെ​ന്ന് വ്യ​ക്ത​മ​ല്ല. പ​രേ​ത​രാ​യ വേ​ലാ​യു​ധ​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍‌: ശി​വ​ദാ​സ​ന്‍, റീ​ജ, പ​രേ​ത​നാ​യ ഹ​രീ​ഷ്.